കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐഎഎസ് അക്കാദമിയിൽ 2025-26 ലെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നും, അവസാന വർഷ ബിരുദ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം ജൂൺ ആദ്യവാരം ആരംഭിക്കും. ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് : 0471 2479966, 8075768537