കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊലല്ം ഈസ്റ്റ് എസ്ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് കരിക്കോട് സ്വദേശികളായ നാസറിന്‍റെയും മകന്‍ സെയ്ദിന്‍റെയും പരാതി. കെഎസ്‍യു ജില്ലാ സെക്രട്ടറിയായ സെയ്ദും കോണ്‍ഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്‍റായ നാസറും ഇന്ന് പുലര്‍ച്ചെ 4.30ന് കരിക്കോടേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.പുലര്‍ച്ചെ പാലരുവി എക്സ്പ്രസിന് വന്നിറങ്ങിയതായിരുന്നുവെന്നും വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മര്‍ദനമെന്നും സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് മദ്യപിച്ചിട്ടാണോ നിൽക്കുന്നതെന്ന് ചോദിച്ച് ഊതാൻ പറഞ്ഞു. മദ്യപിക്കാറില്ലെന്ന് ഉപ്പ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റാണെന്ന് ഉപ്പ പറഞ്ഞതോടെ പിടിച്ചു തള്ളി.നിലത്തിട്ട് നാഭിക്ക് ചവിട്ടി, മുണ്ട് വലിച്ചുകീറി; ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദനം