കാസർകോട്: ലഹരിക്കടിമയായ യുവാക്കൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു. കാസർകോട് കാഞ്ഞിരത്തുങ്കാലിലാണ് സംഭവം. ജിഷ്ണു, വിഷ്ണു എന്നിവരാണ് അക്രമിച്ചത്.ആക്രമണത്തിൽ ബിംബുങ്കാൽ സ്വദേശി സതീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഓ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നു.