ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ജസ്ന സലിമിനെതിരെ ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ ടെംപിൾ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസ്.
ജസ്ന സലിം മുൻപ് ക്ഷേത്ര നടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി കൊണ്ട് ഹൈക്കോടതി നിർദേശം നൽകി