ആനക്കരയിൽ കരിങ്കല്ല് പടവ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.ആനക്കര സ്വദേശി ബിനീഷിനാണ് സൂര്യാഘാതമേറ്റത്. ഉച്ച സമയത്തെ കനത്ത ചൂടിൽ കരിങ്കല്ല് പടവ് ജോലികൾ ചെയ്യുന്നതിനിടെ ശരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് നെഞ്ചിലും കഴുത്തിലും പൊള്ളലേറ്റതായികാണുന്നത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തി ബിനീഷിന് ചികിത്സ നൽകി. പൊള്ളലേറ്റ ഭാഗത്തെ തൊലികളെല്ലാം അടർന്ന് മാറിയ നിലയിലാണ് ‘ നിരവിധി വർഷങ്ങളായി കരിങ്കല്ല് പടവ് ജോലി ചെയ്തു വരുന്നയാളാണ് ബിനീഷ്. ആദ്യമായാണ് ഇത്തരത്തിൽ സൂര്യതാപമേറ്റതെന്ന് ബിനീഷ് പറഞ്ഞു.നിലവിൽ ചികിത്സയുടെ ഭാഗമായി വിശ്രമത്തിലാണ് ബിനീഷ്