ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മദ്റസ പ്രവേശനോത്സവം “ഫത്ഹേ മുബാറക് ” കല്ലുർമ്മ പെരുമ്പാൾ മള്ഹറുൽ ഉലും മദ്രസയിൽ നടന്നു.മഹല്ല് ഖത്തീബ് ഷറഫുദ്ദീൻ അഹ്സനി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു നൽകി ഉദ്ഘാടനം ചെയ്തു.നന്നംമുക്ക് റെയ്ഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി ആമുഖ പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡണ്ട് എം പി കുഞ്ഞുവാപ്പു ഹാജി അധ്യക്ഷത വഹിച്ചു.സദർ മുഅല്ലിം അലി അശ്റഫി വിളയൂർ,മഹല്ല് സെക്രട്ടറി കെ മൊയ്തീൻ ഹാജി,അബ്ദുറഷീദ് സഅദി പ്രസംഗിച്ചു.പി പി സൈദു മുഹമ്മദ്
യൂസുഫ് മുസ്‌ലിയാർ,അബ്ദുറഹ്മാൻ സഅദി ,മുഹമ്മദ് മുസ്‌ലിയാർ,സഫ്‌വാൻ മുസ്‌ലിയാർ,മഹല്ല് കമ്മിറ്റി ഭാരവാഹികൾ, രക്ഷകർത്താക്കൾ സംബന്ധിച്ചു.