• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഒളിപ്പിച്ചത് ഷൂവിനുള്ളിൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി 3 പേർ പിടിയിൽ

cntv team by cntv team
April 9, 2025
in Crime
A A
ഒളിപ്പിച്ചത് ഷൂവിനുള്ളിൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി 3 പേർ പിടിയിൽ
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പാലിശ്ശേരി മരിയാസ് ഹൗസിലെ ഇ.എ. ഷുഹൈബ് (38), മട്ടാമ്പ്രം അരയിലകത്ത് ഹൗസില്‍ എ. നാസര്‍ (54), എഡി കോയ ക്വാര്‍ട്ടേസ് കയ്യത്ത് മുഹമ്മദ് അക്രം (40) എന്നിവരാണ് അറസ്റ്റിലായത്. മുംബൈയില്‍നിന്ന് തീവണ്ടിമാര്‍ഗം തലശ്ശേരിയില്‍ ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേത്രാവതി എക്‌സ്പ്രസില്‍ തലശ്ശേരി സ്റ്റേഷനില്‍ വന്നിറങ്ങിയ ഉടന്‍ മൂവര്‍സംഘത്തെ പോലീസ് വലയിലാക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് ഷുഹൈബ്. മറ്റുള്ളവര്‍ക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

എ. നാസറിന്റെ ഷൂവില്‍ ഒളിപ്പിച്ച നിലയിലാണ് 258 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. മുംബൈയില്‍നിന്ന് 2,20,000 രൂപയ്ക്കാണ് പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ വാങ്ങിയത്. ഗ്രാമിന് 5000 രൂപ നിരക്കില്‍ വില്‍പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരിയില്‍ ലഹരി വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചത്. കഴിഞ്ഞ ഒരു മാസമായി പോലീസും ഡാന്‍സാഫും ലഹരി വില്‍പ്പനക്കാരെ നീരീക്ഷിച്ച് വരികയായിന്നു. കൃത്യമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവരും പിടിയിലായത്.

പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിമരുന്ന് കടത്ത് കേസില്‍ നേരത്തെ മുംബൈ പോലീസ് പിടിച്ചിരുന്നു. ന്യൂമാഹി ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്‍, തലശ്ശേരി എസ്‌ഐ പി.വി. പ്രശോഭ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മിഥുന്‍, അജിത്ത്, മഹേഷ്, രാഹുല്‍, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.

Related Posts

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ
Crime

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
31
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു
Crime

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
14
തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്
Crime

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

June 18, 2026
170
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

June 17, 2026
247
ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്
Crime

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

June 17, 2026
128
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
308
Next Post
വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില: പവന് 520 രൂപ കൂടി

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില: പവന് 520 രൂപ കൂടി

Recent News

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

June 20, 2026
131
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
227
മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

June 20, 2026
68
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025