ഇന്നത്തെ സമൂഹത്തിൽ എഴുത്ത് സമൂഹത്തിന് നൽകുന്ന ശക്തി ചെറുതല്ല എന്നും എഴുത്തുകാർക്ക് നിലപാട് ഉണ്ടാകുമ്പോൾ അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുന്നു എന്നും ഡോ: വർഗീസ് ജോർജ് പറഞ്ഞു. കുവൈത്ത് ജനതാ കൾച്ചറൽ സെന്ററിന്റെ പതിനൊന്നാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം എഴുത്തുകാരൻ ഇ കെ ദിനേശന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനേശൻ്റെ എഴുത്തു ജീവിതത്തെക്കുറിച്ച് കെ പി രാമനുണ്ണിയും പ്രവാസത്തിലെ സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ച് വി കുഞ്ഞാലിയും സംസാരിച്ചു. അനിൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ കോയ വേങ്ങര അധ്യക്ഷത വഹിച്ചു.എം കെ ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, ജെ എൻ പ്രേംഭാസിൻ, കബീർ സലാല, പി സി നിഷാകുമാരി, എം പ്രകാശൻ, നാസർ മുക്താർ,വെള്ളിയോടൻ, ഇ കെ ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇ കെ ദിനേശൻ മറുമൊഴി നൽകി. രാജൻ കൊളാവിപ്പാലം നന്ദി പറഞ്ഞു.