• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇത്തവണ നിരാശപ്പെടേണ്ടി വരില്ല! ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഉറപ്പ് നല്‍കി പുതിയ കോച്ച്

cntv team by cntv team
April 4, 2025
in Sports
A A
ഇത്തവണ നിരാശപ്പെടേണ്ടി വരില്ല! ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഉറപ്പ് നല്‍കി പുതിയ കോച്ച്
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് പുതിയ കോച്ച് ഡേവിഡ് കറ്റാല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ടീമില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും കറ്റാല പറഞ്ഞു. പതിനൊന്നുവര്‍ഷത്തിനിടെ ആദ്യ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയര്‍പ്പിക്കുന്ന പതിനാലാമത്തെ കോച്ചാണ് കറ്റാല. ഈമാസം ഇരുപതിന് തുടങ്ങുന്ന സൂപ്പര്‍ കപ്പാണ് കറ്റാലയുടെ ആദ്യ പരീക്ഷണവേദി.ആക്രമണത്തിനും പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കി ഓരാ താരത്തിന്റേയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് തന്റെ ശൈലിയെന്നും സ്പാനിഷ് കോച്ച്. ഒരുവര്‍ഷകരാറിലാണ് കറ്റാല ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഹോം ഗ്രൗണ്ടിലെ തോല്‍വികളാണ് ബ്ലാസ്റ്റേഴ്സിന് ഇക്കുറി കനത്ത തിരിച്ചടിയായത്. കടങ്ങളൊന്നും വീട്ടാതെ, കലിപ്പൊന്നും അടക്കാതെ പതിവുപോലെ പതിനൊന്നാം സീസണിലും നിരാശ മാത്രം ബാക്കിയാക്കി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് സീസണില്‍ പ്ലേ ഓഫില്‍ കളിച്ച ബ്ലാസ്റ്റേഴ്സ് ഇക്കുറി എട്ടാംസ്ഥാനത്തേക്ക് കൂപ്പുകുത്തി.ഇവാന്‍ വുകോമനോവിച്ചിന് പകരമെത്തിയ കോച്ച് മികേല്‍ സ്റ്റാറേയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്സ് നേരിട്ടത് തുടര്‍തോല്‍വികള്‍. പാതിവഴിയില്‍ കോച്ച് സ്റ്റാറേയെയും കെപി രാഹുലും പ്രീതം കോട്ടാലും ഉള്‍പ്പടെ ഒരുപിടി താരങ്ങളെയും ഒഴിവാക്കിയെങ്കിലും താല്‍ക്കാലിക കോച്ച് ടി ജി പുരുഷോത്തമനും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല. 24 മത്സരങ്ങളില്‍ എട്ട് ജയം മാത്രം. 11 തോല്‍വി അഞ്ച് സമനില. കൊച്ചിയില്‍ ഇറങ്ങിയ 12 മത്സരങ്ങളില്‍ അഞ്ചിലും തോറ്റത് പ്ലേ ഓഫിലേക്കുളള വഴികള്‍ അടച്ചു. ബാക്കി മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് സമനിലയും. സീസണില്‍ ബ്ലാസ്റ്റേഴ്സ് ആകെ 33 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 37 ഗോള്‍. നായകന്‍ അഡ്രിയന്‍ ലുണയ്ക്ക് ഇക്കുറി ഒറ്റഗോള്‍പോലും നേടാനായില്ല എന്നത് മുതല്‍ തുടങ്ങുന്നു ബ്ലാസ്റ്റേഴ്സിന്റെ ദൗര്‍ബല്യങ്ങള്‍.

Related Posts

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
29
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
8
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
14
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ
Sports

ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ

September 24, 2026
24
Next Post
അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025