ചങ്ങരംകുളം : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് എസ് ബി എസ് മദ്റസ കലോത്സവ് പന്താവൂർ ഇർശാദ് കാമ്പസിൽ സമാപ്പിച്ചു.വാരിയത്ത് മുഹമ്മദലി പതാക ഉയർത്തി. റെയ്ഞ്ച് പ്രസിഡണ്ട് കെ പി എം ബഷീർ സഖാഫി അധ്യക്ഷത വഹിച്ചു.സംസ്ഥാന മദ്രസാ ക്ഷേമനിധി ബോർഡ് അംഗം സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, പി പി നൗഫൽ സഅദി, ടി എം ഹബീബ് റഹ്മാൻ സഖാഫി, കെ ഹാശീർ സഖാഫി, എം എ നൂറുദ്ദീൻ സഖാഫി പ്രസംഗിച്ചു . വിവിധ മദ്രസകളിൽ നിന്നു വ്യത്യസ്ത ഇനങ്ങളിൽ 300 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത കലോത്സവിൽ 245 പോയൻ്റ് നേടി കാഞ്ഞിയൂർ തഅ്ലീമു സ്വിബിയാൻ മദ്റസ ജേതാക്കളായി. വാഹിബുൽ ഉലും മദ്റസ ഒതളൂർ രണ്ടാം സ്ഥാനവും നജ്മുൽ ഹുദാ മദ്റസ ചേലക്കടവ് മൂന്നാം സ്ഥാനവും നോടി. അൻസിൽ പി പി അട്ടയിൽ കുന്ന് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.