ചങ്ങരംകുളം:പെരുമുക്ക് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഓഫീസ് നിർമ്മാണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന ഈത്തപ്പഴ ചലഞ്ചിന്റെ പ്രചാരണാർഥം പെരുമുക്കിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ഈത്തപ്പഴം നൽകി.പെരുമുക്കില്‍ മുസ്‌ലിം ലീഗ് ഓഫീസ് വരുന്നതോടു കൂടി ജാതി മത ഭേദമന്യേ എല്ലാ ആളുകൾക്കും കൈതാങ്ങാവാനും അത്താണിയാവാനും ഓഫീസിന് സാധിക്കുമെന്ന് സ്വാഗത പ്രസംഗത്തിൽ പൊന്നാനി മണ്ഡലം റാസൽഖൈമ കെഎംസിസി ട്രഷറർ അബി പെരുമുക്ക് പറഞ്ഞു.ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ മയ്യിത്ത് പരിപാലനം,സിഎച്ച് സെന്റർ , പെയിൻ & പാലിയേറ്റീവ് തുടങ്ങിയ പ്രവർത്തങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ ആസ്ഥാനമന്ദിരം വരുന്നതോടു കൂടി സാധിക്കുമെന്ന് പരിപാടി ഉത്‌ഘാടനം ചെയ്തു കൊണ്ട് മുസ്‌ലിം ലീഗ് ആലങ്കോട് പഞ്ചായത്ത് ട്രഷറർ ഉസ്മാൻ പന്താവൂർ പറഞ്ഞു.യൂണിറ്റ് പ്രെസിഡന്റ് മുഹമ്മദ് കുട്ടി ,മേഖല മുസ്‌ലിം ലീഗ് വൈ പ്രെസിഡന്റ് പി വി അബൂബക്കർ ,യൂത്ത് ലീഗ് പ്രെസിഡന്റ് നദീം വാഫി ,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രെസിഡന്റ് ഷാഫി ,അലിമോൻ ,അബുദാബി കെഎംസിസി ഭാരവാഹി ആബിദ് മാളിയേക്കൽ ,കുഞ്ഞീദു ഹാജി ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി