ചങ്ങരംകുളം:നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ എടപ്പാള്‍ സ്വദേശിയായ കിരണിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തി
എടപ്പാള്‍ ഐലക്കാട് സ്വദേശി 25 വയസുള്ള നരിയന്‍ വളപ്പില്‍ കിരണിനെയാണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയത്.നിലവില്‍ പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കേസില്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് തവനൂര്‍ സെന്റര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് കിരണ്‍.കാപ്പ ചുമത്തിയതോടെ ഇയാളെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും.പൊന്നാനി പെരുമ്പടപ്പ്,ചങ്ങരംകുളം കൂറ്റിപ്പുറം സ്റ്റേഷന്‍ പരിധികളിലായി ലഹരി വില്‍പനയും,സംഘം ചേര്‍ന്നുള്ള അക്രമങ്ങളും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിമേല്‍ മലപ്പുറം ജില്ലാ കളക്ടറാണ് ഈയാള്‍ക്കെതിരെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവിട്ടത്.