സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. അറബിക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് വേനല്‍ ശക്തി പ്രാപിക്കുന്നതിനിടയാണ് ആശ്വാസമായി പലയിടങ്ങളിലും മഴ ലഭിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിലും വേനല്‍ മഴ ശക്തി പ്രാപിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴക്കൊപ്പം ശക്തമായ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഇതിനൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുമുള്ള കാറ്റിന്റെ സ്വാധീനവും മഴ ശക്തമാകാന്‍ കാരണമാകുന്നു.ഏപ്രില്‍ ആറുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.