ചാലിശ്ശേരി അമ്പലമുക്ക് ശ്രീ കണ്ഠം കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.മഹാഗണപതി ഹോമത്തോടെ പ്രതിഷ്ഠ ദിന ചടങ്ങുകൾ ആരംഭിച്ചു.ഉച്ചപൂജക്ക് നവക പഞ്ചഗവ്യ കലശവും, വിശേഷാൽ ധാന്യങ്ങളായ അവിൽ നെൽ, മലർ എന്നിവ കൊണ്ട് പറവെക്കുകയും,വൈകുന്നേരം ദീപാലങ്കൃതമായ അന്തരീക്ഷത്തിൽ മഹാ ദീപാരാധനയും നിറമാലയും നടന്നു.ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം മേൽശാന്തി ശ്രീ തോട്ടു പുറത്ത്മന അജിത്ത് നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്ത്വം നൽകി ‘