• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി

cntv team by cntv team
April 1, 2025
in Kerala
A A
‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി
0
SHARES
124
VIEWS
Share on WhatsappShare on Facebook

കൊച്ചി: എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു. എമ്പുരാനെതിരെ ഹര്‍ജിക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു.എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.ബിജെപി പ്രവര്‍ത്തകനായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

Related Posts

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം
Kerala

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

June 23, 2025
‘പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി
Kerala

‘പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി

June 23, 2025
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
Kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

June 23, 2025
എക്സൈസ് ഓഫിസർക്ക് നേരെ ഓട്ടോ കുതിച്ചെത്തി, പട്ടാപ്പകല്‍ പരിശോധനക്കിടെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
Kerala

എക്സൈസ് ഓഫിസർക്ക് നേരെ ഓട്ടോ കുതിച്ചെത്തി, പട്ടാപ്പകല്‍ പരിശോധനക്കിടെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

June 23, 2025
‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചോ?’; വ്യക്തത വരുത്തി കേന്ദ്രസർക്കാർ
Kerala

‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചോ?’; വ്യക്തത വരുത്തി കേന്ദ്രസർക്കാർ

June 23, 2025
സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്
Kerala

സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

June 23, 2025
Next Post
നിലപാട് തിരുത്തി; ആശാ വർക്കർമാരുടെ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

നിലപാട് തിരുത്തി; ആശാ വർക്കർമാരുടെ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

Recent News

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

June 23, 2025
‘പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി

‘പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി

June 23, 2025
എടപ്പാൾ മാണൂർ കണ്ടെത്തുവളപ്പിൽ കെ വി ചെറിയാമു (മോൻ)നിര്യാതനായി

എടപ്പാൾ മാണൂർ കണ്ടെത്തുവളപ്പിൽ കെ വി ചെറിയാമു (മോൻ)നിര്യാതനായി

June 23, 2025
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്

June 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.