• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എങ്ങും ‘എമ്പുരാൻ’ വൈബ്; ആവേശകൊടുമുടിയിൽ ആരാധകർ, ആദ്യ ഷോയ്ക്ക് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ

cntv team by cntv team
March 27, 2025
in UPDATES
A A
എങ്ങും ‘എമ്പുരാൻ’ വൈബ്; ആവേശകൊടുമുടിയിൽ ആരാധകർ, ആദ്യ ഷോയ്ക്ക് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി ബ്രഹ്മാണ്ഡ മലയാള ചിത്രം ‘എമ്പുരാൻ’ റിലീസ്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹൻലാൽ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാൻറെ’ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.

മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാര നിരയും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ ആദ്യഷോ കാണാനെത്തിയത്.

‘എമ്പുരാൻ’ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതൽതന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങൾ തുടർന്നു. പല സ്ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്

റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ’ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്

Related Posts

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു
UPDATES

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
283
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
UPDATES

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
62
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ
UPDATES

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
37
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും
UPDATES

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
24
അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്
UPDATES

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

July 7, 2026
101
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു
UPDATES

വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

July 7, 2026
22
Next Post
എംഡിഎംഎയ്ക്ക് പണം നൽകാത്തതിന് വീട്ടുകാരെ ആക്രമിച്ച് യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാർ

എംഡിഎംഎയ്ക്ക് പണം നൽകാത്തതിന് വീട്ടുകാരെ ആക്രമിച്ച് യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാർ

Recent News

ഫസൽ വധക്കേസ്: ‘എലി കൊണ്ടുപോയ’ തൂവാല കിട്ടി, നിർണായക തെളിവ്

ഫസൽ വധക്കേസ്: ‘എലി കൊണ്ടുപോയ’ തൂവാല കിട്ടി, നിർണായക തെളിവ്

July 7, 2026
0
സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വർഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വർഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

July 7, 2026
0
മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

July 7, 2026
0
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 7, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025