പൊന്നാനി:ചമ്രവട്ടം ജംഗ്ഷൻ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന പ്രദേശത്തെ പ്രമുഖ കഞ്ചാവ് വിതരണക്കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു.നിരവധി കഞ്ചാവുകേസുകളില്‍ പ്രതിയായ പൊന്നാനി സ്വദേശി പുല്ല് ബാത്തി എന്ന് വിളിക്കുന്ന 46 വയസുള്ള മരക്കാരകത്ത്
ബാദുഷ യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരിയില്‍ കഞ്ചാവ് കേസില്‍ പിടിയിലായി നാലു മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.മലപ്പുറം ജില്ല പോലിസ് മേധാവി ആർ.വിശ്വനാഥ് . ഐ . പി.എസ്. നൽകിയ റിപ്പോർട്ടിന്മേൽ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നിർദ്ദേശത്തെ തുടർന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,എ.എസ്.ഐ .സനോജ് ,പോലീസുകാരായ നാസർ, പ്രശാന്ത് കുമാർ,കൃപേഷ്, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ നരിപ്പറമ്പിൽ നിന്ന് അറസ്റ് ചെയ്തത്.പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയും കാപ്പ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് പൊന്നാനി പോലീസ് അറിയിച്ചു.