• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത; വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം

cntv team by cntv team
March 18, 2025
in Kerala
A A
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത; വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കാണ് മഴയ്‌ക്ക് സാദ്ധ്യത. എന്നാൽ, ഒരു ജില്ലകളിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചിരുന്നു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
50
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
54
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
321
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
61
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
149
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
15
Next Post
നെന്മാറ ഇരട്ടക്കൊലപാതകം; കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും

നെന്മാറ ഇരട്ടക്കൊലപാതകം; കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും

Recent News

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
518
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
39
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
68
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
595
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025