• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

വയോധികയുടെ അക്കൌണ്ടിൽ നിന്ന് അരക്കോടി തട്ടിയ ബാങ്ക് ജീവനക്കാരിയും കാമുകനും പിടിയിൽ

cntv team by cntv team
March 17, 2025
in Business, Kerala
A A
വയോധികയുടെ അക്കൌണ്ടിൽ നിന്ന് അരക്കോടി തട്ടിയ ബാങ്ക് ജീവനക്കാരിയും കാമുകനും പിടിയിൽ
0
SHARES
769
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: 76കാരിയിൽ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 76കാരിയായ സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിൽ മേഘ്ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ വിവരങ്ങളും മേഘ്ന കരസ്ഥമാക്കി. 2025 ജനുവരിയിൽ പരാതിക്കാരി ബെംഗളൂരുവിലെ വീട് വിറ്റതിന്റെ ഒരു കോടി രൂപ ഇവരുടെ അക്കൌണ്ടിൽ വന്നിരുന്നു. ഈ പണം എഫ്ഡി രൂപത്തിലിടാനെന്ന പേരിൽ ആർടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും മേഘ്ന ഒപ്പിട്ട് വാങ്ങിയ ശേഷം അക്കൌണ്ടിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 14ന് ആർടിജിഎസ് ഉപയോഗിച്ച് 30 ലക്ഷം രൂപ കാമുകന്റെ സഹായത്തോടെ തുടങ്ങിയ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയ ശേഷം ഇതിൽ നിന്ന് 30 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.അടുത്തിടെ 76കാരിയുടെ മകൻ അമ്മയുടെ അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറി തിരിച്ചറിഞ്ഞത്. ഫെബ്രുവരി 27ന് 76കാരിയുടെ മകൻ ബാങ്കിലെത്തി തിരക്കിയതോടെ മേഘ്ന കൈമലർത്തി. വയോധിക നിർദ്ദേശിച്ച അക്കൌണ്ടിലേക്ക് പണം അയച്ചുവെന്നാണ് മേഘ്ന ബാങ്കിൽ വിവരം തിരക്കിയെത്തിയ മകനോട് പ്രതികരിച്ചത്. പിന്നാലെ മകൻ വയോധികയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് ബ്ലാങ്ക് ചെക്ക് അടക്കം ഒപ്പിട്ട് നൽകിയ വിവരം വയോധിക ഓർത്തെടുത്ത് പറയുന്നത്. ഇതിന് പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. തെറ്റിധരിപ്പിച്ച് നടത്തിയ വൻ തുക കൈമാറ്റം വീട്ടുകാർ സൈബർ ക്രൈം വിഭാഗത്തെ അറിയിക്കുകയായിരുന്നു. മാർച്ച് മൂന്നിന് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ മുതിർന്ന ജീവനക്കാരിയും കാമുകനും സുഹൃത്തുക്കളും വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും അറസ്റ്റിലായത്. മേഘ്നയെ കേരളത്തിൽ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. മറ്റു രണ്ട് പേരെ അങ്കോളയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Related Posts

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
Kerala

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

November 28, 2025
46
ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി
Kerala

ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

November 28, 2025
146
മാരക ലഹരിയുല്‍പന്നമായ ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ കൊണ്ടോട്ടി പോലീസിന്റെ പിടിയിൽ
Crime

മാരക ലഹരിയുല്‍പന്നമായ ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ കൊണ്ടോട്ടി പോലീസിന്റെ പിടിയിൽ

November 28, 2025
8
അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

November 28, 2025
83
ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു
Kerala

ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു

November 28, 2025
76
കോളേജ് ബസ് നന്നാക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ചു,​ മെക്കാനിക്കിന് ദാരുണാന്ത്യം
Kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ചു,​ മെക്കാനിക്കിന് ദാരുണാന്ത്യം

November 28, 2025
251
Next Post
വീണ്ടും ഒന്നാമതായി കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

വീണ്ടും ഒന്നാമതായി കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

Recent News

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

November 28, 2025
42
കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

November 28, 2025
46
ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

November 28, 2025
146
കൊരട്ടിക്കര താമസിക്കുന്ന ചാലിശ്ശേരി യാക്കോബായ സുറിയാനിപള്ളി മുൻ ട്രസ്റ്റി അരിമ്പൂർ പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ നിര്യാതയായി

കൊരട്ടിക്കര താമസിക്കുന്ന ചാലിശ്ശേരി യാക്കോബായ സുറിയാനിപള്ളി മുൻ ട്രസ്റ്റി അരിമ്പൂർ പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ നിര്യാതയായി

November 28, 2025
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025