എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ ഭൂമാഫിയകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.തൊഴിലുറപ്പ് പദ്ധതിയിൽ ഭൂവസ്ത്രം വിരിച്ച് തോട് പുനരുദ്ധരിക്കാൻ ഫണ്ട് വകയിരുത്തി എസ്റ്റിമേറ്റ് എടുത്ത ഘട്ടത്തിലാണ് ഈ കയ്യേറ്റം നടന്നതെന്നും പരാതിയുണ്ട്.സംഭവസ്ഥലം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ,വാർഡ് മെമ്പർ,സെക്രട്ടറി എന്നിവർ സന്ദർശിച്ചു റിപ്പോർട്ട് തയ്യാറാക്കി അനന്തരനടപടി സ്വീകരിച്ചിട്ടുണ്ട്.കലക്ടർ.ആർഡിഒ,തഹസിൽദാർ,പോലീസ് എന്നിവർക്ക് റിപ്പോർട്ട് നൽകി. ഇത് സംബസിച്ച് പരിസരവാസികളും,യുഡിഎഫ് മേഖല കമ്മറ്റിയും അധികൃതർക്ക് പരാതി നൽകി