എടപ്പാൾ :സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും അവലംബവും ആശ്രയവുമാവാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാവണമെന്നും യൂണിറ്റുകളിൽ സാന്ത്വന കേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി പറഞ്ഞു. എടപ്പാൾ സോൺ സാന്ത്വന സ്പർശത്തിൽ വിഷയം അവതരിപ്പിച്ചു.സംസാരിക്കുകയായിരുന്നു അദ്ദേഹം.സോൺ പ്രസിഡന്റ് മുഹമ്മദ് നജീബ് അഹ്സനി മാണൂർ അധ്യക്ഷതയിൽ സോൺ ഫിനാൻസ് സെക്രട്ടറി ആസിഫ് തണ്ടിലം ഉദ്ഘാടനം നിർവഹിച്ചു.സോൺ സാന്ത്വനം സെക്രട്ടറി സൈഫുദ്ധീൻ സഖാഫി മാങ്ങാട്ടൂർ സ്വാഗതം പറഞ്ഞു.
സുഹൈൽ കാളാച്ചാൽ, മുഹമ്മദ് ഹബീബ് അഹ്സനി പള്ളിപ്പടി, അബ്ദുറഹ്മാൻ സഅദി മുതുകാട്, അബ്ദുൽ മജീദ് അഹ്സനി നന്നംമുക്ക്, അബ്ദുൽ ഗഫൂർ അഹ്സനി തിരുത്തി സംബന്ധിച്ചു