സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുടിശിക ഈ സാമ്പത്തിക തന്നെ വർഷം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നൽകി. വിവിധ ക്ഷേമനിധി ബോർഡുകൾ ഏകീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡുകളിലെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശിക വന്ന സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
എം വിൻസന്റ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി ധനമന്ത്രി കെഎൻ ബാലഗോപാലാണ് മറുപടി നൽകിയത്. യുഡിഎഫ് ഭരണകാലത്തെ കുടിശ്ശിക ഉൾപ്പെടെ കൊടുത്തത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണെന്ന് ധനമന്ത്രി സഭയിൽ മറുപടി നൽകി.കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്ത് തീർക്കും.ക്ഷേമ നിധി പെൻഷൻ വർധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ ക്ഷേമനിധി ബോർഡുകൾ ഏകീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവശ്യം.
കുടിശിക കൊടുത്ത് തീർക്കുമെന്നത് ബജറ്റിൽ തന്നെ പ്രഖ്യാപിച്ചതാണെന്ന മന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.