മാറഞ്ചേരി:വനിതാദിനത്തിൽ 70 കഴിഞ്ഞ സംരംഭകയായ മംഗലത്തേൽ നഫീസയെ തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു.തണലിന് കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടത്തിലെ സീനിയർ മെമ്പറാണ് നഫീസ. സംരംഭങ്ങൾ തുടങ്ങുന്നതിന് തണൽ നൽകിയ പലിശരഹിത സംരംഭകത്വ വായ്പ ഉപയോഗിച്ചാണ് നഫീസ പല സംരംഭങ്ങളും ആരംഭിച്ചത്. ആട് വളർത്തൽ, കോഴി, താറാവ് എന്നിവ വളർത്തൽ, ജൈവ പച്ചക്കറി കൃഷി തുടങ്ങിയ വിവിധ മേഖലകളിലാണ് പ്രായം മറന്ന് എഴുപത് കഴിഞ്ഞ നഫീസ വ്യാപൃതമായിരിക്കുന്നത്ഈ പ്രായത്തിലും ചുറുചുറുക്കോടെ തൻ്റെ ജോലി തുടരുന്ന നഫീസ മറ്റുള്ളവർക്ക് അനുകരിക്കാൻ പറ്റുന്ന മാതൃകയാണ്.വനിതാ ദിനത്തിൽ തണലിൻ്റെ പ്രത്യേക ആദരം പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് സമ്മാനിച്ചു.തണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുസ്സമദ്, മുബാറക്ക്,മൊയ്തുട്ടി മൗലവി തണൽ അയൽകൂട്ടം ഭാരവാഹികളായ ശാന്തി ബാലൻ,ആരിഫ , ഹൈറുന്നിസ ,റംസിയ, റഷീദ, ആയിഷ സന എന്നിവർ സംബന്ധിച്ചു.