എരമംഗലം:തിരംഗ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എരമംഗലത്ത് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പെക്ടർ വിജു സി.പി.ഉൽഘാടനം ചെയ്തു.തിരകഥാകൃത്ത് റഫീഖ് പട്ടേരി മുഖ്യ പ്രഭാഷണം നടത്തി.പി.ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാസ് സെൻസിക് അധ്യക്ഷനായി. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു.അനന്തകൃഷണൻ മാസ്റ്റർ , മജീദ് പാടിയോടത്ത് ,സുരേഷ് പാട്ടത്തിൽ, വിവേകാനന്ദൻ , വിനു എരമംഗലം , ജോഷി മുള്ളത്ത് , അഷ്റഫ് കാളിയത്തേൽ, കുഞ്ഞുമോൻ ,മോഹനൻ, മുഹമ്മദ് പനങ്ങാട്ടേൽ,രാജാറാം, സി.സി. അബു , ഷംസുദ്ധീൻ , മജീദ്, അലി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.