ചങ്ങരംകുളം :ചെറുവല്ലൂർ എ.എം.എൽ.പി. സ്കൂളിലെ പഠനോത്സവം” ഹാർവെസ്റ്റ് 2K25 പെരുമ്പടപ്പ് പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അക്ബർ പൂവ്വാങ്കര ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ഈ അധ്യയന വർഷത്തെ പഠനനേട്ടങ്ങളുടെ നേർക്കാഴ്ചയാണ് പഠനോത്സവമെന്ന് പ്രധാനധ്യാപിക വി ഭാനുമതി സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പി.ടി.എ വൈസ് പ്രസിഡൻ്റ് ഫാസിൽ പാണക്കാട് അധ്യക്ഷത വഹിച്ചു. മുൻ പ്രധാനധ്യാപിക അനിത ടീച്ചർ, സീനിയർ അധ്യാപിക ജയ.എം നായർ, എം.പി.ടി എ പ്രസിഡൻ്റ് സൈഫുന്നീസ, സവിത ടീച്ചർ എന്നിവർ സംസാരിച്ചു.