ചങ്ങരംകുളം:നിർധന രോഗികളെ സഹായിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരണത്തിനായി ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈന്തപ്പഴ ചലഞ്ച് സംഘടിപ്പിച്ചു.മസ്ജിദ് ഇമാം ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു.കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ, സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ, ട്രഷറർ റസാഖ് കിളിയിൽ, രക്ഷാധികാരികളായ ഉമ്മർ ഹാജി, വി പി മുഹമ്മദ്, പി വി മുഹമ്മദ്(കുഞ്ഞാപ്പ )എന്നിവർ സംബന്ധിച്ചു.