പെരുമ്പടപ്പ്:ലഹരിസംഘങ്ങളെ കണ്ടെത്തുന്നതിനായി നാടെങ്ങും പരിശോധന.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ ലഹരി ഉപയോവും വിപണനവും വ്യാപകമായെന്ന പരാതിയിലാണ് പെരുമ്പടപ്പ് പോലീസ് പരിശോധന ശക്തമാക്കിയത്.പുത്തന്‍ പള്ളി ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി 3 പേരെ അന്വേഷണ സംഘം പിടികൂടി.എരമംഗലം വെളിയംകോട് പെരുമുടിശ്ശേരി സ്വദേശികളാണ് പിടിയിലായവര്‍.ഏതാനും ദിവസമായി പൊന്നാനി ചങ്ങരംകുളം പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്ഥിയില്‍ ലഹരി സംഘങ്ങള്‍ക്കായി പോലീസ് വ്യാപകമായി വല വിരിച്ചിട്ടുണ്ട്.പ്താവൂരില്‍ നടത്തിയ പരിശോധനയില്‍ വാടകവീട് എടുത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന ഒരു കുടുംബത്തിലെ സഹോദരന്‍മാരായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് പിടികൂടി.പൊന്നാനി സ്വദേശികളായ ഇവരില്‍ നിന്ന് കഞ്ചാവ് കൂടാതെ തൂക്കാനുള്ള ഉപകരണവും കവറും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി സംഘങ്ങളില്‍ പെട്ട 4 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്..