• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നുമായി കണ്ണപ്പ; ടീസർ പുറത്തിറങ്ങി, മോഹൻലാലിനൊപ്പം തിളങ്ങി അക്ഷയ് കുമാറും പ്രഭാസും

cntv team by cntv team
March 1, 2025
in Entertainment
A A
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നുമായി കണ്ണപ്പ; ടീസർ പുറത്തിറങ്ങി, മോഹൻലാലിനൊപ്പം തിളങ്ങി അക്ഷയ് കുമാറും പ്രഭാസും
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് ടീസർ. ഒപ്പം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന താരങ്ങളെയും ടീസറിൽ കാണാനാകും. ടീസറിൽ പ്രഭാസ് കലക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ.

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരാണ് സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നത്. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ടീസറിന്റെ അവസാനമാണ് പ്രഭാസിനെ കാണിക്കുന്നത്. ഗംഭീര വരവേൽപ്പാണ് പ്രഭാസിന് ലഭിക്കുന്നത്. ചിത്രത്തിൽ നായകനെക്കാൾ പ്രഭാസ് സ്കോർ ചെയ്യുമെന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ഏപ്രിൽ 25 ന് ആഗോളതലത്തിൽ റിലീസിനെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
150
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
54
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
ഫെബ്രുവരിയിലെ റേഷന്‍ വാങ്ങിയില്ലേ, പ്രശ്നമാക്കേണ്ട; മാര്‍ച്ച് മൂന്ന് വരെ ലഭിക്കും, നാലിന് റേഷൻ കട അവധി

ഫെബ്രുവരിയിലെ റേഷന്‍ വാങ്ങിയില്ലേ, പ്രശ്നമാക്കേണ്ട; മാര്‍ച്ച് മൂന്ന് വരെ ലഭിക്കും, നാലിന് റേഷൻ കട അവധി

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
421
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
347
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
264
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025