ചങ്ങരംകുളം:ഒമാനില്‍ ഒഴുക്കില്‍ പെട്ട് മരിച്ച ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ 34 വയസുള്ള നവാഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും.പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നവാഫ് കഴിഞ്ഞ 2 വര്‍ഷമായി ഒമാനില്‍ നിസ്വ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.നവാസും കുടുംബവും ഇബ്രിയില്‍ പോയി വാദി മുറിച്ച് കടക്കുന്നതിടെ അപകടത്തില്‍ പെടുകയായിരുന്നു.ഭാര്യയും കുഞ്ഞും ഒപ്പമുണ്ടായിരുന്നു.വെള്ളത്തിലിറങ്ങിയ കുഞ്ഞിനെ കയറ്റാന്‍ കായലില്‍ ഇറങ്ങിയതോടെ അപകത്തില്‍ പെട്ടെന്നാണ് വിവരം.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച കാലത്ത് നാട്ടിലെത്തിക്കുന്ന മൃതദേഹം പത്ത് മണിയോടെ പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടക്കും.സഹോദരന്‍ നബീല്‍ യുഎഇ യിലാണ്.മാതാവ് നജീന.ഭാര്യ നിഷിയ, മകന്‍ നെഹന്‍









