• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ചരിത്രനേട്ടത്തിന്‍റെ പടിവാതിലിൽ കേരളം, രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം, എതിരാളികൾ വിദർഭ; സാധ്യതാ ടീം

cntv team by cntv team
February 26, 2025
in UPDATES
A A
ചരിത്രനേട്ടത്തിന്‍റെ പടിവാതിലിൽ കേരളം, രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം, എതിരാളികൾ വിദർഭ; സാധ്യതാ ടീം
0
SHARES
43
VIEWS
Share on WhatsappShare on Facebook

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലിൽ കരുത്തരായ വിദർഭയാണ് എതിരാളികൾ. രാവിലെ ഒൻപതരയ്ക്ക് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സയം കാണാം. സീസണിൽ തോൽവി അറിയാതെയാണ് കേരളവും വിദർഭയും കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ഗുജറാത്തിനെ രണ്ട് റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ മറികടന്നാണ് കേരളം ആദ്യ ഫൈനൽ ഉറപ്പിച്ചത്

വിദർഭ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോൽപിച്ചു. കേരളവും വിദർഭയും രണ്ടുതവണ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. വിദർഭ 2018ൽ ക്വാർട്ടർ ഫൈനലിലും 2019ൽ സെമിഫൈനലിലും കേരളത്തെ തോൽപിച്ചു. ഈ രണ്ട് തോൽവികൾക്ക് ഫൈനലിൽ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരിൽ ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെയും സെമി ഫൈനലിൽ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകൾ. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിര തന്നെയാണ് കേരളത്തിന് കരുത്ത്

ഇതുവരെയുള്ള മത്സരങ്ങളിൽ മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും ഉൾപ്പെട്ട മധ്യനിരയുടെയും ലോവർ ഓ‍ർഡർ ബാറ്റർമാരുടെ മികവിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. ഫൈനലിൽ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഉൾപ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരും മികച്ച ഇന്നിംഗ്സുകൾ കളിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർ ജേതാക്കളാവുന്ന പശ്ചാത്തലത്തിൽ. ബൗളിംഗിൽ എം ഡി നിധീഷ്, ജലജ് സക്സനേ, ആദിത്യ സർവാതെ എന്നിവരിലാണ് പ്രധാന പ്രതീക്ഷകൾ. ഗുജറാത്തിനെതിരെ സെമി കളിച്ച കേരള ടീമിൽ ഒരുമാറ്റത്തിനാണ് സാധ്യതയുണ്ട്.

ഗുജറാത്തിനെതിരെ കേരളം വരുൺ നായനാർക്കും അഹമ്മദ് ഇമ്രാനും അരങ്ങേറ്റം നൽകിയിരുന്നു. രണ്ട് ഇന്നിംഗ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന വരുണിന് ടീമിലെ സ്ഥാനം നഷ്ടമാവും. വരുണിന് പകരം ഷോൺ റോജറോ ഇല്ലെങ്കിൽ ഒരു ഫാസ്റ്റ് ബൗളറോ ടീമിലെത്തും. ഇക്കാര്യത്തിൽ ഇന്ന് രാവിലെ പിച്ച് പരിശോധിച്ച ശേഷമാവും ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനത്തിൽ എത്തുക. ഒരുപേസറെ അധികമായി ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ ബേസിൽ തമ്പിയെയാവും ആദ്യം പരിഗണിക്കുക. ബേസിൽ തമ്പി പരിക്കിൽ നിന്ന് പൂർണ മുക്തനായില്ലെങ്കിൽ ഏഥൻ ആപ്പിൾ ടോമിന് അവസരം കിട്ടും. സെമി ഫൈനലിലെ സമ്മർദഘട്ടത്തിൽ അരങ്ങേറ്റക്കാരനായിട്ടും മനസ്സാന്നിധ്യത്തോടെ ബാറ്റ് ചെയ്ത യുവതാരം അഹമ്മദ് ഇമ്രാന് ഫൈനലിലും അവസരം നൽകാനാണ് കേരള ടീമിന്‍റെ തീരുമാനം.

Related Posts

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ
Entertainment

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ

August 8, 2025
കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു  : പരിഭ്രാന്തി പരത്തി
Local News

കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു : പരിഭ്രാന്തി പരത്തി

August 8, 2025
‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക
Entertainment

‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക

August 8, 2025
കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
Kerala

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

August 8, 2025
സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ
Latest News

സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ

August 8, 2025
ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍
UPDATES

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

August 8, 2025
Next Post
14 കാരനായ മകന്‍റെ സുഹൃത്തിന്‍റെ സഹോദരനൊപ്പം നാടുകാണാനിറങ്ങി’34കാരിയായ യുവതിക്കെതിരെ പോക്സോ കേസ്

14 കാരനായ മകന്‍റെ സുഹൃത്തിന്‍റെ സഹോദരനൊപ്പം നാടുകാണാനിറങ്ങി'34കാരിയായ യുവതിക്കെതിരെ പോക്സോ കേസ്

Recent News

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

കോഴിക്കോട് പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

August 8, 2025
ഒരു ദശാബ്ദത്തിന്റെ നായകൻ ; ഹ്യുങ് മിൻ സൺ ടോട്ടൻഹാമിന്റെ പടിയിറങ്ങി

ഒരു ദശാബ്ദത്തിന്റെ നായകൻ ; ഹ്യുങ് മിൻ സൺ ടോട്ടൻഹാമിന്റെ പടിയിറങ്ങി

August 8, 2025
“ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം”; മന്ത്രി പി എ മുഹമ്മദ് റിയാസ്

“ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം”; മന്ത്രി പി എ മുഹമ്മദ് റിയാസ്

August 8, 2025
52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

August 8, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025