ചങ്ങരംകുളം ;അകാലത്തിൽ വിടവാങ്ങിയ വാപ്പുവിന്റെ സ്മരണയ്ക്കായി അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ ആലംകോട് തച്ചുപറമ്പിൽ
“വാപ്പു ഒരുമ കൂട്ടായ്മ”
എന്ന ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.വാപ്പുവിന്റെ പ്രിയ പുത്രന്റെ സാനിദ്ധ്യത്തിൽ കിടപ്പുരോഗികൾക്കായി മെഡിക്കൽ ഉപകരണ സഹായ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു .റഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അസീസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.ആലങ്കോട് ലീലകൃഷ്ണൻ ,ഷഫീക് തച്ചുപറമ്പ്, അജ്മൽ പിപി , ഷമീർ, ജാഫർ കെഎം , യാക്കൂബ് പാറക്കൽ, സകരിയ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശിഹാബുദ്ധീൻ റഹ്മാനി സ്വാഗതവും വാപ്പുവിന്റെ ബന്ധുക്കളായ ഷംസു, ഹുസൈൻ എന്നിവർ നന്ദി രേഖപ്പെടുത്തി.വാപ്പു ഒരുമ കൂട്ടായ്മ ഭാവിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രവർത്തകരായ കെഎം ഫൈസൽ, ആരിഫ്, സിനാൻ പിവി , സിദ്ധീഖ് പിപി , നജീബ്, റമീസ് തലശ്ശേരി എന്നിവർ അറിയിച്ചു.











