• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ്ടും മാതൃകയായി കേരളം, രാജ്യത്താദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ളിനിക്കുകൾ ആരംഭിക്കുന്നു

cntv team by cntv team
February 24, 2025
in Kerala
A A
വീണ്ടും മാതൃകയായി കേരളം, രാജ്യത്താദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ളിനിക്കുകൾ ആരംഭിക്കുന്നു
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു പദ്ധതി. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍ എ എഫ് എല്‍ ഡി) മാറിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നത്. ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. രക്ത പരിശോധനാ ലാബുകള്‍, സ്‌കാനിങ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിങ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ പ്രധാന മെഡിക്കല്‍ കോളേജുകളിലും ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. വളരെ നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം തന്നെ അപടകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന രോഗമാണ് ഫാറ്റി ലിവര്‍. മദ്യപാനത്തിലൂടെയോ അല്ലെങ്കില്‍ മരുന്നുകളുടെ ദുരുപയോഗം കൊണ്ടോ ഉണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇവയല്ലാതെ ഉണ്ടാകുന്ന രോഗമാണ് നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍. വലിയ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കണ്ടെത്താനും താമസം വരുന്നു. അതിനാല്‍ ഈ രോഗത്തിന്റെ സങ്കീര്‍ണതകളായ ലിവര്‍ സിറോസിസോ കാന്‍സറോ ആയി മാറാന്‍ സാധ്യതയുണ്ട്. നേരത്തേ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ഏറെ സഹായിക്കും. സാധാരണയായി അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകളിലുള്ളവരിലാണ് ഫാറ്റി ലിവര്‍ കാണപ്പെടുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. സാധാരണ മഞ്ഞപ്പിത്തം മൂലം കണ്ണുകളിലെ മഞ്ഞ, ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം, നിറവ്യത്യാസമുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. അമിതമായ ക്ഷീണം, വയര്‍ പെരുക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. പക്ഷെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ ഇത് പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്. വളരെ ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. രക്തത്തിലെ എന്‍സൈമുകള്‍, ബിലിറൂബിന്‍ എന്നിവയുടെ അളവ് പരിശോധിച്ച് കരള്‍ രോഗങ്ങള്‍ കണ്ടെത്താം. എ എല്‍ ടി, എ എസ് ടി, എ എല്‍ പി, ബിലിറൂബിന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. അള്‍ട്രാ സൗണ്ട് സ്‌കാനിങ് കൂടി നടത്തിയാല്‍ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്‌കാന്‍ എന്ന പരിശോധന കൂടി നടത്തുന്നു. ഇതിലൂടെ കരള്‍ രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.

Related Posts

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Kerala

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

December 26, 2025
2
‘ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല’; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ
Kerala

‘ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല’; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

December 26, 2025
28
എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്
Kerala

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

December 26, 2025
57
തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു
Kerala

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു

December 26, 2025
103
ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍
Kerala

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

December 26, 2025
126
‘ക്രിമിനലുകളായ നാട്ടുകാർ, ഇതാണോ പ്രബുദ്ധ കേരളം?’-സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ
Kerala

‘ക്രിമിനലുകളായ നാട്ടുകാർ, ഇതാണോ പ്രബുദ്ധ കേരളം?’-സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ

December 26, 2025
150
Next Post
അടയ്ക്ക മോഷ്ടിക്കാനെത്തി കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

അടയ്ക്ക മോഷ്ടിക്കാനെത്തി കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Recent News

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

December 26, 2025
2
‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

December 26, 2025
1
‘ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല’; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

‘ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല’; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

December 26, 2025
28
എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

December 26, 2025
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025