ചങ്ങരംകുളം : 2024 – 25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നന്നംമുക്ക് പഞ്ചായത്തില്‍ കർഷകർക്കുള്ള കുറ്റികുരുമുളക് തൈകളുടെ വിതരണം നടന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ പി പ്രവീണിന്റെ അദ്ധ്യതക്ഷതയിൽ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും വാർഡ് മെമ്പർമാരും കൃഷി ഭവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.