എടപ്പാൾ: ഉറങ്ങാന്‍ കിടന്ന എടപ്പാൾ തുയ്യം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.തുയ്യം കല്ലംമുക്ക്
പരേതനായ കുനിയത്ത് അനിൽകുമാറിൻ്റെ മകൻ 34 വയസുള്ള അഖിൽ എന്ന അപ്പു വാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഭക്ഷണ ശേഷം ഉറങ്ങാൻ കിടന്ന അഖിൽ രാവിലെ എഴുന്നേൽക്കാറുള്ള സമയത്തിന് ശേഷവും എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാര്‍ വന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.ഉറക്കത്തിലുണ്ടായ ഹൃദയ സ്ഥഭനമാണ് മരണകാരണമെന്നാണ് നിഗമനം. പ്രസന്നയാണ് അമ്മ, പ്രജിനിയാണ് ഭാര്യ,അൻസി അക്ഷയ് എന്നിവർ സഹോദരങ്ങളാണ്.സംസ്ക്കാരം ഈശ്വരമംഗലം ശ്മശാനത്തിൽ നടന്നു.