തിരൂർ:വൈലത്തൂർ കാവപ്പുരയിൽ വീട്ടമ്മയെ മകൻ ആക്രമിച്ചു കൊലപ്പെടുത്തി.വൈലത്തൂർ കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (കാവപ്പുരയിലെ ഇറച്ചി വ്യാപാരി ) എന്നവരുടെ ഭാര്യ ആമിന (60) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ 30 വയസുള്ള മകന്‍ മുസമ്മിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മാനസികാസ്വസ്ഥതയുള്ള ആളാണ് മുസമ്മില്‍ എന്നാണ് വിവരം.മകനാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.ആമിനയുടെ ഭര്‍ത്താവ് അബു പുലര്‍ച്ചെ ജോലിക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്.വെട്ട് കത്തി കൊണ്ട് കുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ ഉപയോതലക്കടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.സംഭവത്തില്‍ പിടിയിലായ മകനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.