• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ട് പവന്‍റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

ckmnews by ckmnews
February 19, 2025
in Kerala
A A
തൃശ്ശൂരിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ട് പവന്‍റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു
0
SHARES
331
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: പെരിഞ്ഞനം മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ട് പവന്‍റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. മൂന്നുപീടിക സെന്‍ററിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ ആണ് സംഭവം. വളയും മാലയും മോതിരവും വാങ്ങിയ ശേഷം 6 ലക്ഷത്തോളം രൂപ വരുന്ന ബില്ല് നെറ്റ് ബാങ്കിലെ നെഫ്റ്റ് സംവിധാനം വഴി അടക്കുകയാണെന്നു പറഞ്ഞ് യുവാവ് പണം അടച്ചതിന്‍റെ സ്ലിപ്പ് സ്വന്തം മൊബൈലിൽ ജ്വല്ലറി ഉടമയെ കാണിക്കുകയായിരുന്നു. നെഫ്റ്റ് ആയതിനാൽ ജ്വല്ലറിയുടെ അക്കൗണ്ടിൽ ഇതിന്‍റെ സന്ദേശം എത്താൻ വൈകുമെന്ന് ഇയാൾ ജ്വല്ലറി ഉടമയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ച് ഉടമ സ്വർണവുമായി യുവാവിനെ പോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ഒരു ഒരു മണിക്കൂർ കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ എത്താതായതോടെ ഉടമ യുവാവിനെ ഫോണിൽ വിളിച്ചു. പണം ഉടൻ എത്തുമെന്നാണ് ഇയാൾ അപ്പോഴും ഉടമയോട് പറഞ്ഞത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും പണം എത്താതായത്തോടെ ഉടമ വീണ്ടും വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്, ബാങ്കിൽ അന്വേഷിച്ചപ്പോൾ 2 ലക്ഷത്തിൽ കൂടുതൽ നെഫ്റ്റ് വഴി അയക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജ്വല്ലറിയിൽ വന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ആണ് പരാതി നൽകിയിട്ടുള്ളത്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തട്ടിപ്പ് നടത്തിയ യുവാവ് ഇന്നലെ തന്നെ മൂന്ന്പീടികയിലെ മറ്റൊരു കടയിലും കൊടുങ്ങല്ലൂരിലെ മറ്റൊരു ജ്വല്ലറിയിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് പീടികയിൽ ഇയാൾ ആദ്യം കയറിയ ജ്വല്ലറിയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയുടെ സ്വർണം വാങ്ങിയെങ്കിലും പണം നൽകാതെ ആഭരണം കൊണ്ടുപോകാൻ ജ്വല്ലറി ജീവനക്കാർ അനുവദിക്കാഞ്ഞതിനാൽ തട്ടിപ്പ് നടന്നില്ല. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്ന ജ്വല്ലറിയിൽ ഇയാളെത്തിയത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

Related Posts

‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ
Kerala

‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ

March 13, 2026
36
‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ
Kerala

‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ

March 13, 2026
8
കാവിൽപടി പരേതനായ കാവിൽ പടി താമിയുടെ ഭാര്യ ലക്ഷ്മി 80 നിര്യാതയായി
Kerala

കാവിൽപടി പരേതനായ കാവിൽ പടി താമിയുടെ ഭാര്യ ലക്ഷ്മി 80 നിര്യാതയായി

March 13, 2026
17
‘പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല’; വിശദീകരണം നല്‍കി എ പത്മകുമാര്‍
Kerala

‘പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല’; വിശദീകരണം നല്‍കി എ പത്മകുമാര്‍

March 13, 2026
28
എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന നടത്തും
Kerala

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന നടത്തും

March 13, 2026
116
മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം
Kerala

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
77
Next Post
ബസുടമയോട് കൈക്കൂലി ആവശ്യപ്പെട്ടു; എറണാകുളം ആർടിഒ വിജിലൻസ് കസ്റ്റഡിയിൽ

ബസുടമയോട് കൈക്കൂലി ആവശ്യപ്പെട്ടു; എറണാകുളം ആർടിഒ വിജിലൻസ് കസ്റ്റഡിയിൽ

Recent News

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു

March 13, 2026
94
‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ

‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ

March 13, 2026
36
‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ

‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ

March 13, 2026
8
പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്കപകടത്തിൽ 13 കാരന് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്കപകടത്തിൽ 13 കാരന് ദാരുണാന്ത്യം

March 13, 2026
323
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025