കോട്ടയം കുറവിലങ്ങാട് ബാറിൻ്റെ ഉദ്ഘാടന ദിവസം യുവാവിനെ ആക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ. എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച ബാറിലാണ് സംഘർഷം ഉണ്ടായത്. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെ കുറവിലങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ തുടരെ തുടരെ എറിഞ്ഞു വീഴ്ത്തി. ശേഷം മർദിച്ചെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.