കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ നിർമിക്കുന്ന ബർബൺ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്. നേരത്തേ ഇത് 150 ശതമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനു മുന്നോടിയായി ഫെബ്രുവരി 13-നാണ് റവന്യു വകുപ്പ് തീരുവ കുറച്ച് ഉത്തരവിറക്കിയത്. വിദേശമദ്യത്തിന് സാധാരണ 100 ശതമാനം ഇറക്കുമതിയാണ് ചുമത്താറുള്ളത്. അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന്റെ നാലിൽ ഒന്ന് അമേരിക്കൻ ബർബൺ വിസ്കിയാണ്. 2023-24 ൽ മാത്രം 2.5 മില്യൺ ഡോളറിന്റെ ബർബൺ വിസ്കികളാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തത്.