കുറ്റിപ്പുറം മൂടാലില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധനെ സഹോദരങ്ങളും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം മൂടാല്‍ സ്വദേശികളായ ചിറ്റകത്ത് ആലിയാമുട്ടിയുടെ മക്കളായ ചിറ്റകത്ത് അബ്ദുല്‍ സലാം,മുഹമ്മദ് അസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്.കൊലക്കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് കുറ്റിപ്പുറം മൂടാല്‍ ടൗണില്‍ വച്ച് സഹോദരന്റെ മക്കളുടെ അടിയേറ്റ ചിറ്റകത്ത് മുഹമ്മദ് കുട്ടി മരിച്ചത്.അബ്ദുല്‍ സലാമും അസ്‌കറും മുഹമ്മദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ 75കാരന്‍ ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. പിന്നീട് പ്രചരിച്ച ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളായ അസ്‌കറും സലാമും ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെയും സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു