പൊന്നാനി:ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ബൈക്കിൽ കറങ്ങി നടന്നു ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പുഴമ്പ്രം സ്വദേശി 23 വയസുള്ള ചാമന്റകത്ത് അൻസിൽ ആണ് പിടിയിലായത്.പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയില്‍ വിവിധ സ്ഥലങ്ങളിൽ ബൈക്കില്‍ ചുറ്റിക്കറങ്ങി ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ ലൈംഗികപരമായ ഉദ്ദേശത്തോടെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന പരാതിയില്‍ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.സമാനമായ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ പോലീസിന് ലഭിച്ചിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.