2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം മേധാവിയും മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ പറ്റി ചർച്ച ചെയ്യാൻ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍.സംസ്ഥാനത്തു വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചു.വനത്തിലൂടെ കടന്നു പോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടി തെളിച്ചു വിസ്ത ക്ലീയറന്‍സ് നടത്തുന്നതിന് നിര്‍ദേശം നല്‍കി. വേനല്‍കാലത്തു വന മേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.ജനവാസ മേഖലകള്‍ക്ക് അരുകില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പെടുത്തുന്നത്തിനും യോഗത്തില്‍ തീരുമാനിച്ചു.സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്ന 28 റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകാരങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് SDMA ക്ക് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ അടിയന്തരമായി തുടര്‍ നടപടി ത്വരിതപ്പെടുത്തും.വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ രാത്രിയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കും.യോഗത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പത്തു മിഷനുകളും അവതരിപ്പിച്ചു.