ചങ്ങരംകുളം:നന്മ ആലംകോട് യുഎഇ’സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ വെച്ച് നടന്നു.സ്ത്രീകൾ ഉൾപ്പടെ നിരവധി പേര്‍ സംഗമത്തില്‍ എത്തി.ജനപങ്കാളിത്തവും, നടത്തിപ്പും കൊണ്ട് സംഘമം വലിയ വിജയമാകാൻ സാധിച്ചെന്ന് സംഘാടകര്‍ പറഞ്ഞു.പ്രസിഡണ്ട് ഷെരീഫ് അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി റിംനാസ് സ്വാഗതം പറഞ്ഞു.നാസർ മരക്കാർ,നവാസ് കെ വി,ബദറുദ്ദീൻ സി,മുനീർ,കലാം എന്നിവര്‍ സംസാരിച്ചു.കലാം രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഖാലിദ് ടിസി നിര്‍വഹിച്ചു.അമീർ അട്ടേകുന്ന് ആശംസ നേര്‍ന്നു.റിയാസ് കൂടുമാടം നന്ദി പറഞ്ഞു.ഭക്ഷണം വിതരണത്തിന് ശേഷം ഷൂട്ടൗട്ട് മത്സരവും വടംവലി മത്സരവും നടന്നു.ഷംസു ഉദിനുപറമ്പ് മത്സരങ്ങള്‍ നിയന്ത്രിച്ചു.നന്മ ആലങ്കോട് ട്വന്റി25 ഫുട്ബോൾ ഷൂട്ടൗട്ടിൽ ബോയ്സ് ഓണ്‍ ആലങ്കോടും വടംവലിയിൽ ഗോൾഡ് സ്റ്റാർ പുണ്യാളൻകുന്നും വിജയികളായി.വിജയികൾക്കും പങ്കെടുത്തവർക്കും വിവിധ മെമ്പർമാർ ട്രോഫികളും മെഡലുകളും കൈമാറി.











