നിര്‍ത്തിയിട്ട ബൈക്കില്‍ ലോറിയിടിച്ചുകയറി കാസര്‍കോട് പടന്നക്കാട് രണ്ടു യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ആശിഖ് (20), സുഹൃത്ത് വടകര മുക്കിലെ തന്‍വീര്‍ (35) എന്നിവരാണ് മരിച്ചത്.ആദ്യം ലോറിയിലും കാറിലും ഇടിച്ചശേഷമാണ് ലോറി നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടശേഷം മറ്റൊരു ലോറിയില്‍ കൂടി ഇടിച്ചാണ് അപകടമുണ്ടാക്കിയ ലോറി നിന്നത്. ലോറിക്കടിയില്‍ കുടുങ്ങിയ യുവാക്കളെ ഹൊസ്ദുര്‍ഗ് പോലീസും കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.











