ചങ്ങരംകുളം നന്നംമുക്കിൽ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.നന്നംമുക്ക് താമസിച്ചിരുന്ന മണിശ്ശേരി സുശീൽ കുമാർ (സുന്ദരനെ 50) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധാനാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് സുശീല്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും