• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്, പുരുഷന്മാർക്ക് തൊണ്ടയിലെങ്കിൽ സ്ത്രീകൾക്ക് മറ്റിടങ്ങളിൽ: നിലവിൽ അരലക്ഷം ക്യാൻസർ രോഗികൾ

ckmnews by ckmnews
January 31, 2025
in Highlights, Kerala
A A
ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്, പുരുഷന്മാർക്ക് തൊണ്ടയിലെങ്കിൽ സ്ത്രീകൾക്ക് മറ്റിടങ്ങളിൽ: നിലവിൽ അരലക്ഷം ക്യാൻസർ രോഗികൾ
0
SHARES
476
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു. 2021-22ൽ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകും. 2022ൽ 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആർ.സി.സിയിൽ 14,183പേരും എം.സി.സിയിൽ 5866പേരുമാണ് പുതുതായെത്തിയത്. 2020-21ൽ ആർ.സി.സിയിൽ 11,191,എം.സി.സിയിൽ 5384 എന്നിങ്ങനെയായിരുന്നു പുതിയ കേസുകൾ. 2020മുതൽ 2023 വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ കാൻസർ രോഗികൾ തിരുവനന്തപുരത്താണ്.36% വർദ്ധനവാണുണ്ടായത്.

2016ൽ കേരളത്തിലെ ക്യാൻസർ രോഗബാധിതരുടെ നിരക്ക് ഒരു ലക്ഷം പേരിൽ 135.3 പേർക്ക് എന്ന നിലയിലായിരുന്നു.

2022ൽ 169 ആയി ഉയർന്നു.

2023-24 ലും വലിയ വർദ്ധനവാണ് കാണുന്നത്. അതിന്റെ കൃത്യമായ കണക്കുകൾ കാൻസർ ഇൻസ്റ്റിറ്ര്യൂട്ടുകൾ ക്രോഡീകരിക്കുകയാണ്. ഈവർഷം പകുതിയാവും അത് ലഭ്യമാകാൻ.

പുരുഷന്മാരിൽ തൊണ്ടയിലെയും വായിലെയും ക്യാൻസർ, വൻകുടൽ കാൻസർ, സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ എന്നിവയാണ് വർദ്ധിക്കുന്നത്.

കേരളത്തിൽ കൂടാൻ കാരണം

ജീവിത ശൈലിയിൽ വന്ന മാറ്റമാണ് മുഖ്യ കാരണം. പുകവലി,തെറ്റായഭക്ഷണരീതി,മലിനീകരണം എന്നിങ്ങനെ കാരണങ്ങൾ നീളുന്നു. 2019-20ലെ സർവേ പ്രകാരം കേരളത്തിലെ 16.9% പുരുഷന്മാരും പുകയില പതിവായി ഉപയോഗിക്കുന്നവരാണ്.വായിലെ കാൻസറിന് ഇതു കാരണമാകും. മദ്യപാനം വൻകുടലിലെയും കരളിലെയും ക്യാൻസറിന് കാരണമാകും. സംസ്ഥാനത്തെ പൊണ്ണത്തടി നിരക്ക് ദേശീയ ശരാശരിയെ മറികടന്നു. തെറ്റായ ഭക്ഷണരീതി പ്രധാനകാരണമാണ്.15-49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 38.1% പേർക്ക് പൊണ്ണത്തടിയുണ്ട്. ഈപ്രായക്കാരായ പുരുഷന്മാരിലെ അമിതവണ്ണം 36.4ശതമാനമാണ്.പൊണ്ണത്തടിയും അമിതഭാരവും സ്തനം,ശ്വാസകോശം,വൃക്ക തുടങ്ങിയ ക്യാൻസറുകൾക്ക് കാരണമാകും. ചുവന്ന മാംസവും (റെഡ് മീറ്റ്) ക്യാൻസറിന് ഇടയാകുന്നുണ്ട്

പുതിയ രോഗികൾ 2021-22ൽ (ആർ.സി.സിയിലെ കണക്ക്)

തിരുവനന്തപുരം -4419(31.2%)

കൊല്ലം -3421(24.1%)

ഏറ്റവും കുറവ് വയനാട് -42(0.3%)

കൺവീനർ,റിസർച്ച് സെൽ,ഐ.എം.എ കേരള.

”ക്യാൻസർ എല്ലാവരിലും തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാക്കില്ല. എന്നാൽ, ശരീരം പ്രകടമാക്കുന്ന ചില സൂചനകൾ തിരിച്ചറിഞ്ഞ് വിദഗ്ദ്ധ പരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. രോഗം നേരത്തേ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാവും. ചെലവും കുറയും.

ഡോ.രാജീവ് ജയദേവൻ

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
139
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
184
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
141
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
Next Post
ബ്ലാസ്റ്റേഴ്സിന് പുതിയ കാവൽ ഭടൻ; കമൽജിത് സിങ് കേരള ബ്ലാസ്റ്റേഴ്സിൽ

ബ്ലാസ്റ്റേഴ്സിന് പുതിയ കാവൽ ഭടൻ; കമൽജിത് സിങ് കേരള ബ്ലാസ്റ്റേഴ്സിൽ

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
139
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
184
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025