• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും; സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഗതാഗത മന്ത്രി

ckmnews by ckmnews
January 29, 2025
in Highlights, Kerala
A A
റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും; സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഗതാഗത മന്ത്രി
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും. ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളുടെ ശിക്ഷാനടപടികള്‍ മാതൃകാപരമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോത്തരുടേയും ഉള്ളില്‍ കിടക്കുന്ന ഞാന്‍ എന്ന ഭാവം മാറിയാല്‍ത്തന്നെ അന്‍പതു ശതമാനത്തോളം റോഡപകടങ്ങളും കുറയുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വണ്ടിയുടെ പുറത്തിരുന്ന് യാത്ര ചെയ്യുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്തപ്പോള്‍ അതൊരു തെറ്റായ നടപടിയാണെന്ന് തോന്നി. പക്ഷേ കുഞ്ഞുങ്ങളല്ലെ. നമുക്കവരെ ശിക്ഷിക്കുന്നതിന് ഒരു മര്യാദയൊക്കെയുണ്ട്. അതിനാണ് പുതിയ പരിപാടി – അദ്ദേഹം വ്യക്തമാക്കി.
വാഹനം ഓടിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലെന്നും മന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ചെറുപ്പക്കാരെയും പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ച് നിശ്ചിതകാലം താമസിച്ചു സന്‍മാര്‍ഗ്ഗ പരിശീലനം നല്‍കും. ഗാന്ധിഭവന്‍ ചെയര്‍പേഴ്സണ്‍ ഷാഹിദാ കമാല്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം,അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കര്‍ ,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് നന്ദി പറഞ്ഞു.

Related Posts

പൂക്കരത്തറയിൽ യുവാവിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം’ഒരാള്‍ പിടിയില്‍
Kerala

പൂക്കരത്തറയിൽ യുവാവിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം’ഒരാള്‍ പിടിയില്‍

December 20, 2025
40
വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു
Kerala

വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു

December 20, 2025
80
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി
Kerala

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

December 20, 2025
219
ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ
Kerala

ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ

December 20, 2025
79
‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ
Entertainment

‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ

December 20, 2025
230
‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി
Kerala

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

December 20, 2025
39
Next Post
സിപിഐഎമ്മിന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി ദേബ്‌ലിന ഹെംബ്രാം

സിപിഐഎമ്മിന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി ദേബ്‌ലിന ഹെംബ്രാം

Recent News

ഡിവിഷന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ച് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രതിനിധി അഷ്ഹര്‍ പെരുമുക്കിന്റെ സത്യപ്രതിജ്ഞ

ഡിവിഷന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ച് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രതിനിധി അഷ്ഹര്‍ പെരുമുക്കിന്റെ സത്യപ്രതിജ്ഞ

December 22, 2025
77
എടപ്പാളില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു ,യുവതിക്ക് പരുക്ക് ‘സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി

എടപ്പാളില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു ,യുവതിക്ക് പരുക്ക് ‘സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി

December 22, 2025
720
അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു

അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു

December 22, 2025
71
വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

December 22, 2025
227
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025