വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് തുടക്കമായി. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ആഗോള കവാടമാണെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷനായി. വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ മുഴുവന്‍ കേരളത്തിന്റെ മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുകയാണ് രാജ്യാന്തര കോണ്‍ക്ലേവിന്റെ ലക്ഷ്യം. വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300 പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് തുടക്കമായി. വിഴിഞ്ഞം ആഗോള കവാടമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.വ്യവസായ മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷനായി.ഉദ്ഘാടന സെഷനില്‍ ശശി തരൂര്‍ എംപി സംസാരിച്ചു. ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി ഏഴു വിഷയങ്ങളില്‍ പ്രസന്റേഷനുകളും നാലു വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും കോണ്‍ക്ലേവില്‍ നടക്കും.നിരവധി വിദേശ കമ്പനികളുടെ നിക്ഷേപത്തിനുള്ള ധാരണ പത്രം കോണ്‍ക്ലേവില്‍ ഒപ്പ് വയ്ക്കും.