• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മകൻ മരിച്ചു, നിർധനർക്ക് വര്‍ഷങ്ങളോളം പഠിക്കാനുള്ള പണം നിക്ഷേപിച്ചു, വേർപാടിൽ മനം നൊന്ത് മരിച്ച ദമ്പതികൾക്ക് യാത്രാമൊഴി

ckmnews by ckmnews
January 24, 2025
in Kerala
A A
മകൻ മരിച്ചു, നിർധനർക്ക് വര്‍ഷങ്ങളോളം പഠിക്കാനുള്ള പണം നിക്ഷേപിച്ചു, വേർപാടിൽ മനം നൊന്ത് മരിച്ച ദമ്പതികൾക്ക് യാത്രാമൊഴി
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മകന്റെ വേർപാടിൽ മനംനൊന്ത് മരിച്ച തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവിനും ഭാര്യ ശ്രീകലയ്ക്കും നാടിന്റെ യാത്രാമൊഴി. മകനെ സംസ്കരിച്ച ശ്മശാനത്തിലായിരുന്നു ഇരുവരുടേയും സംസ്കാരം. ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ഉറ്റവർ വിങ്ങിപ്പൊട്ടി. ഇന്നലെയാണ് അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കടവിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. അവസാന വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായിരുന്ന ഇവരുടെ മകൻ ശ്രീദേവ് ഫെബ്രുവരി മൂന്നിനാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ വേദന. ​മകന്‍റെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി വര്‍ഷങ്ങളോളം നിര്‍ധനരായ നിരവധി പേര്‍ക്ക് സഹായമുറപ്പാക്കാന്‍ പണം നിക്ഷേപിച്ചാണ് ഇരുവരും ജീവനൊടുക്കിയത്.

മുട്ടട അറപ്പുറം ലൈനിലൂടെ നടന്ന് എസ്‍ ഡികെ സദനത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ശ്രീദേവ് സ്നേഹദേവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ബോർഡാണ്. ശ്രീദേവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോഴും പോർച്ചിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടെന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവ് മരിച്ചത്. ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേൽ മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് അത്താണിയായി. 

ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. യാത്ര പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് രാത്രിയിൽ ഫോണിൽ സന്ദേശം അയച്ചപ്പോൾ അത് എന്നത്തേക്കുമുള്ള യാത്ര പറച്ചിലെന്ന് പക്ഷേ ബന്ധുക്കളും അറിഞ്ഞില്ല. ജീവിതത്തിലെന്ന പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രീദേവ് ഉപയോഗിച്ചിരുന്ന ബെൽറ്റ് അപ്പോഴും സ്നേഹദേവിന്‍റെ അരയിൽ ഉണ്ടായിരുന്നു. 

Related Posts

പൂക്കരത്തറയിൽ യുവാവിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം’ഒരാള്‍ പിടിയില്‍
Kerala

പൂക്കരത്തറയിൽ യുവാവിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം’ഒരാള്‍ പിടിയില്‍

December 20, 2025
46
വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു
Kerala

വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു

December 20, 2025
81
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി
Kerala

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

December 20, 2025
225
ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ
Kerala

ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ

December 20, 2025
84
‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ
Entertainment

‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ

December 20, 2025
235
‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി
Kerala

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

December 20, 2025
39
Next Post
വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും കത്തിയമര്‍ന്നു

വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും കത്തിയമര്‍ന്നു

Recent News

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

December 22, 2025
129
ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

December 22, 2025
129
പാലക്കാട് കാരൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് കാരൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

December 22, 2025
217
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി

December 22, 2025
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025