ബെംഗളൂരുവിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പെരുമ്പിലാവ്
തിപ്പിലിശ്ശേരി പരുത്തിപ്പുര ചന്ദ്രന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൻ ശരത്ത് (29) ആണ് മരിച്ചത്.ഭാര്യ അപർണയ്ക്കും പരുക്കേറ്റു.ബുധൻ രാത്രി എട്ടോടെയാണ് അപകടം.ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ ശരത് മരിച്ചു.ചെറുതിരുത്തി ശാന്തിരീരത്ത് സംസ്കാരം നടത്തി. 4 മാസം മുൻപായിരുന്നു ശരത്തിന്റെയും അപർണ്ണയുടെയും വിവാഹം.