ചങ്ങരംകുളം :രാജേഷിന്റെ കുടുംബത്തിന് ജനകിയ കൂട്ടായ്മയിൽ നിർമ്മിച്ച വീട് കൈമാറി.കാഞ്ഞിയൂർ വാർഡ് 4 ൽ കരുവാട്ട് ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന രാജേഷ് ഒരു വർഷം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.രണ്ടു ചെറിയ കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാർപ്പായ ഇട്ട ഷെഡിലായിരുന്ന് താമസം. ഇവരുടെ ഭൂമി ചങ്ങരംകുളം എംഡിസി ബാങ്കിൽ ജപ്‌തി നടപടികളിൽ ആയിരുന്നു.രാജേഷ് മരണപ്പെട്ട അന്ന് തന്നെ വാർഡ് മെമ്പർ വികെഎം നൗഷാദിന്റെ നേതൃത്വത്തിൽ നാട്ടിലെ ഒരു പറ്റം ആളുകൾ ചേര്‍ന്ന് ഈ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റിയുണ്ടാക്കി.ഏകദേശം 15 ലക്ഷത്തോളം സ്വരൂപിച്ച് രാജേഷിന്റെ കുടുംബത്തിന് വേണ്ടി സുമനസുകളുടെ സഹായത്തോടെ ബാങ്കിൽ നിന്ന് ആധാരം തിരിച്ചു എടുക്കുകയും 700 sq വീട് നിർമിച്ചു നൽകുകയും ആയിരുന്നു .ആധാരവും വീടിന്റെ താക്കോലും രാജേഷിന്റെ മക്കൾക്ക് കൈമാറി.വി കെ എം നൗഷാദ്,സതീശൻ കാരയിൽ, അപ്പു കാരയിൽ,ഇബ്രാഹിം വി വി,കരുണൻ, ജെനു പട്ടേരി, ഷിബു പട്ടേരി,വിനയൻ മൂക്കുതല,കേശവൻ വിനോദ് കാരയിൽ ,രാധപട്ടേരി അശോകൻ കുറ്റിനിക്കാട്ട് ,കാസിം ,റഫീഖ് കാളച്ചാൽ തുടങ്ങിയവർ പങ്കെടുത്തു.









